Thursday, April 17, 2025

ഹെയ്തിയിൽ മാനുഷിക പ്രതിസന്ധി രൂക്ഷം

ഹെയ്തിയിലെ മാനുഷികസ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി സേവ് ദി ചിൽഡ്രൻ സംഘടന. ഫണ്ടില്ലാത്ത സുരക്ഷാസേനകൾ ശക്തരായ ഗുണ്ടാസംഘങ്ങളാൽ വലയുകയും തലസ്ഥാനമായ പോർട്ട്-ഔ-പ്രിൻസ് തകർച്ചയുടെ വക്കിലെത്തിയതായും സംഘടന പറഞ്ഞു. ഈ വർഷത്തെ ആദ്യ മൂന്നുമാസങ്ങളിൽ 78,500 ലധികം ആളുകളാണ് പലായനം ചെയ്തത്. സേവ് ദി ചിൽഡ്രൻ സംഘടന പറയുന്നതുപ്രകാരം, ഒരുവർഷം മുൻപ് ഇതേ കാലയളവിൽ ഉണ്ടായതിനെക്കാൾ ഇരട്ടിയിലധികമാണിത് എന്നാണ്.

“ഹെയ്തിയിലെ കുട്ടികൾ ഒരു പേടിസ്വപ്നത്തിൽ കുടുങ്ങിക്കിടക്കുകയാണ്” – ഹെയ്തി ഗ്രൂപ്പിന്റെ മേധാവി പറഞ്ഞു. തലസ്ഥാനത്തുനിന്ന് പുറത്തേക്കുള്ള വഴികളിൽ സായുധസംഘങ്ങൾ പിടിമുറുക്കുകയും നഗരത്തിലെ പലയിടങ്ങളും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു. സായുധസംഘങ്ങൾ തങ്ങളുടെ സ്വാധീനം വർധിപ്പിച്ചതോടെ സമീപമാസങ്ങളിൽ പരിവർത്തന കൗൺസിലിന് ജനപിന്തുണ നഷ്ടപ്പെട്ടു. ഇതോടെ കഴിഞ്ഞയാഴ്ച ആയിരക്കണക്കിന് ഹെയ്തിക്കാർ പ്രതിഷേധവുമായി തെരുവിലിറങ്ങി.

പരിവർത്തന കൗൺസിലിന്റെ ഇപ്പോഴത്തെ തലവനായ ഫ്രിറ്റ്സ് അൽഫോൺസ് ജീൻ, ഗവൺമെന്റിനെ അട്ടിമറിക്കാൻ ശ്രമിച്ച സായുധ അർധസൈനിക വിഭാഗത്തിലെ അംഗങ്ങളുള്ള ഗുണ്ടാസംഘങ്ങളെ നേരിടാൻ കൗൺസിൽ ഒന്നിച്ചുചേരുന്നതായി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News