ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ. ഐ) ഭാവിയിൽ മനുഷ്യരാശിക്ക് ഭീഷണിയായേക്കുമെന്ന് മുന്നറിയിപ്പ്. എ ഐയുടെ മൂന്ന് ഗോഡ്ഫാദർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ജെഫ്രി ഹിന്റൺ ആണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“എ. ഐയുടെ പുരോഗതിയെക്കുറിച്ച് മനുഷ്യർ വളരെ അധികം ഉത്കണ്ഠാകുലരായിരിക്കണം. കാരണം, അടുത്ത 5 മുതൽ 20 വർഷത്തിനുള്ളിൽ AI മനുഷ്യരാശിക്ക് ഭീഷണിയാകും.”ഹിന്റൺ പറഞ്ഞു. ഭാവിയിൽ എ. ഐ മനുഷ്യരെയും കൈകാര്യം ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം നവംബറിൽ ഓപ്പൺഎഐ അവരുടെ ജനറേറ്റീവ് എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി അവതരിപ്പിച്ചത് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വ്യവസായം ലോകമെമ്പാടും ചർച്ചാവിഷയമാണ്.