Friday, January 31, 2025

ചെക്ക്‌പോസ്റ്റുകൾ തുറന്നതോടെ ലക്ഷക്കണക്കിന് പലസ്തീനികൾ വടക്കൻ ഗാസയിലേക്കു മടങ്ങുന്നു

ഒരുവർഷത്തിലേറെയായി ഗാസ സ്ട്രിപ്പ് വിഭജിച്ചിരുന്ന സൈനിക ചെക്ക്‌പോസ്റ്റുകൾ ഇസ്രായേൽ തുറന്നതിനെത്തുടർന്ന് ലക്ഷക്കണക്കിന് പലസ്തീനികൾ തിങ്കളാഴ്ച വടക്കൻ ഗാസയിലേക്ക് മടങ്ങിയെത്തി. രാത്രി മുഴുവൻ റോഡരികിൽ കാത്തുനിന്ന ജനക്കൂട്ടം ക്രോസിംഗ് തുറന്നയുടനെ തങ്ങളുടെ വീടുകളിലേക്കോ,  അവശേഷിച്ചവയിലേക്കോ നീങ്ങിത്തുടങ്ങി.

യു. എൻ. ഡാറ്റപ്രകാരം ഇവിടെ എൺപതിനയിരത്തിലധികം കെട്ടിടങ്ങൾക്ക്  കേടുപാടുകൾ സംഭവിക്കുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ രണ്ടുലക്ഷത്തിലധികം ആളുകൾ വടക്കോട്ട് നീങ്ങുന്നത് നിരീക്ഷണത്തിൽ കണ്ടതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. കുടിയിറക്കപ്പെട്ട മൂന്നുലക്ഷം പലസ്തീനികൾ പ്രദേശത്തിന്റെ വടക്കുഭാഗത്തേക്ക് മടങ്ങിയതായി ഗാസയിലെ ഹമാസ് അധികൃതർ പറഞ്ഞു.

15 മാസത്തെ യുദ്ധത്തിനുശേഷം മാതാപിതാക്കളും കുട്ടികളും സുഹൃത്തുക്കളും സഹോദരങ്ങളും വീണ്ടും ഒന്നിച്ച സന്തോഷകരമായ ഒത്തുചേരലുകളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

ഞായറാഴ്ച തിരിച്ചുവരവ് ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ദുർബലമായ വെടിനിർത്തൽ കരാറിലെ ആദ്യത്തെ വലിയ പ്രതിസന്ധി മൂലം 24 മണിക്കൂർ വൈകി. ബന്ദിയാക്കപ്പെട്ട അർബെൽ യെഹൂദിനെ ശനിയാഴ്ച പ്രതീക്ഷിച്ചതുപോലെ മോചിപ്പിക്കാനാകാതെവന്നപ്പോൾ, സ്ത്രീ സിവിലിയന്മാരെ മോചിപ്പിക്കാൻ ആഹ്വാനം ചെയ്ത കരാർ ഹമാസ് ലംഘിച്ചുവെന്ന് ഇസ്രായേൽ ആരോപിച്ചു. പ്രതികരണമായി വടക്കുള്ള ചെക്ക്‌പോസ്റ്റുകൾ അടച്ചിട്ടിരിക്കുമെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News