Monday, November 25, 2024

യൂറോപ്യന്‍ യൂണിയന്റെ തലപ്പത്ത് ഹംഗറി

ഇന്നുമുതല്‍ ആറ് മാസത്തേക്ക് യൂറോപ്യന്‍ യൂണിയന്റെ തലപ്പത്ത് ഹംഗറി. ഈ വര്‍ഷാവസാനം വരെയാണ് ചുമതല. പുതിയ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് സഖ്യം രൂപവല്‍ക്കരിക്കുമെന്ന് ഹംഗറിയുടെ ജനകീയ പ്രധാനമന്ത്രിയായ വിക്ടര്‍ ഓര്‍ബന്‍ അറിയിച്ചു.

യുക്രെയ്നിന് പിന്തുണ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന്റെ പൊതുനിലപാടിനോട് കാലങ്ങളായി എതിര്‍പ്പ് പ്രകടിപ്പിച്ച നേതാവാണ് ഓര്‍ബന്‍. അദ്ദേഹത്തിന്റെ നിലപാടുകള്‍ കാരണം നിരവധി കാലമായി യൂണിയനില്‍ ഹംഗറി ഒറ്റപ്പെട്ടിരിക്കുകയായിരുന്നു. യൂറോപ്പിനെ വീണ്ടും മഹത്തരമാക്കുക എന്നതാണ് യൂറോപ്യന്‍ യൂണിയന്‍ നേതൃസ്ഥാനത്ത് ഹംഗറി ഉയര്‍ത്തുന്ന മുദ്രാവാക്യം.

യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് പദവി 27 അംഗരാജ്യങ്ങള്‍ ഊഴമനുസരിച്ച് ഏറ്റെടുക്കുകയാണ് പതിവ്. യൂറോപ്പിന്റെ അജണ്ടയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പദവി ഉപകരിക്കും.

 

Latest News