വരള്‍ച്ചയും സംഘര്‍ഷങ്ങളും പ്രദേശത്തെ ബാധിച്ചതിനാല്‍ തെക്കന്‍ എത്യോപ്യയില്‍ 13 കുട്ടികളെങ്കിലും പട്ടിണി മൂലം മരിച്ചതായി പ്രാദേശിക അധികാരികള്‍ അറിയിച്ചു.
കോണ്‍സോ ജില്ലയിലെ ഒരു പ്രാദേശിക ഉദ്യോഗസ്ഥനാണ് മരണം സ്ഥിരീകരിച്ചത്. വിളനാശം പല കുടുംബങ്ങളേയും ബുദ്ധിമുട്ടിലാക്കുന്നതായി അദ്ദേഹം പറഞ്ഞു.
പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചുവരികയാണെന്നും ഇവരില്‍ 240-ലധികം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുരിതബാധിതര്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് സര്‍ക്കാരിന്റെ ദുരിതാശ്വാസ ഏജന്‍സി പറഞ്ഞു.
ഹോണ്‍ ഓഫ് ആഫ്രിക്ക മേഖല ദശാബ്ദങ്ങളിലെ ഏറ്റവും വലിയ വരള്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. അഞ്ച് വയസ്സിന് താഴെയുള്ള ഏഴ് ദശലക്ഷം കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്ന് സഹായ ഏജന്‍സികള്‍ പറയുന്നു.
തെക്കന്‍ എത്യോപ്യ, വരള്‍ച്ച ഗുരുതരമായി ബാധിച്ച ഒരു പ്രദേശമാണ്. ഇത് പ്രദേശത്തുടനീളമുള്ള കുറഞ്ഞത് 18 ദശലക്ഷം ആളുകളെ പട്ടിണിയിലാക്കിയിരിക്കുകയാണ്.