Monday, January 27, 2025

പട്ടിണിയുടെ പിടിയിലമരുന്ന ലോകം

യുദ്ധം, കാലാവസ്ഥ വ്യതിയാനം, കോവിഡ് മഹാമാരി എന്നിവയുടെ ഫലമായി ലോകത്തിൽ പട്ടിണിയനുഭവിക്കുന്നവരുടെ സംഖ്യ 80 കോടിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകൃഷി സംഘടനയുടെ മേധാവി കു ദോംഗ്യൂ. ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം ചൂണ്ടിക്കാട്ടിയത്.

പട്ടിണി അനുഭവിക്കുന്നവരുടെ സംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കയാണെന്നും ആകയാൽ സത്വര നടപടികൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ, സിറിയ, യെമൻ, ദക്ഷിണ സുഡാൻ, ആഫ്രിക്കയുടെ കൊമ്പു പ്രദേശങ്ങൾ എന്നിവിടങ്ങളിലായി രണ്ടു കോടി പത്തു ലക്ഷത്തോളം കുട്ടികൾ പോഷണ വൈകല്യം അനുഭവിക്കുന്നുണ്ടെന്ന് കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന സംഘടനയായ കാരിത്താസ് ഇന്റർനാഷനലിന്റെ സെക്രട്ടറി ജനറൽ അലോഷ്യസ് ജോൺ ആശങ്ക പ്രകടിപ്പിച്ചു. ഓരോ വർഷവും ശരാശരി 10 ലക്ഷം കുട്ടികൾ പോഷണക്കുറവു മൂലം മരണമടയുന്നുണ്ടെന്നു കണക്കാക്കപ്പെടുന്നു.

Latest News