Monday, November 25, 2024

ഐ. ബി. എം. നടത്തിയ ജെന്‍ എ. ഐ. ചലഞ്ചില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി സഹൃദയ ഓട്ടോണമസ് കോളേജ്

അന്താരാഷ്ട്ര ജെന്‍ എ. ഐ. കോണ്‍ക്ലേവിന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ ഐ. ബി. എം. വാട്‌സോണ്‍ എക്‌സ് ചലഞ്ചില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊടകര സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥി ടീം ബിറ്റ്‌സ് ആന്‍ഡ് ബൈറ്റ്‌സ്. കേരളത്തിലുടനീളമുള്ള 70 കോളേജ് ടീമുകള്‍ പങ്കെടുത്ത ചലഞ്ചില്‍ ടീം അവതരിപ്പിച്ചത് സോള്‍സിംഗ് (SoulSync) എന്ന അത്യാധുനിക നിര്‍മ്മിതബുദ്ധി ഉല്പന്നമാണ്. ഓര്‍മ്മക്കുറവ് അനുഭവിക്കുന്ന പ്രായമായ വ്യക്തികള്‍ക്ക് ഇതുവഴി അവരുടെ ഓര്‍മ്മകള്‍ പുതുക്കാനും മക്കളുടെ ശബ്ദത്തില്‍ അലേര്‍ട്ടുകള്‍ കേള്‍ക്കാനും സാധിക്കും.

കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളായ അദ്വൈത് ജയശങ്കര്‍, ജോയല്‍ ജെയ്‌സണ്‍, റോബിന്‍ ഫ്രാന്‍സിസ്, വിവേക് കെ. ജെ. എന്നിവരാണ് ഈ പുത്തന്‍ സാങ്കേതികവിദ്യയ്ക്കു പിന്നില്‍. ഡെവലപ്പര്‍മാര്‍, വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഐ. ബി. എം. ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, യൂണിവേഴ്‌സിറ്റി അധ്യാപകര്‍ തുടങ്ങി 2000-ത്തിലധികം പേര്‍ പങ്കെടുത്ത കോണ്‍ക്ലേവില്‍ ഡെമോ സ്റ്റേഷനുകളില്‍ ഉല്പന്നം പ്രദര്‍ശിപ്പിച്ചിരുന്നു.

 

Latest News