Tuesday, November 26, 2024

സാപോറീഷ്യയ്ക്കു സമീപം സ്‌ഫോടനമുണ്ടായെന്ന് ആണവോര്‍ജ ഏജന്‍സി; നിഷേധിച്ച് റഷ്യ

യുക്രെയ്‌നിലെ റഷ്യന്‍ നിയന്ത്രണത്തിലുള്ള സാപോറീഷ്യ ആണവ നിലയത്തിന് സമീപം പതിവായി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ). ആണവനിലയത്തിന്റെ ജനലുകളെ പ്രകമ്പനം കൊള്ളിച്ച് ബുധനാഴ്ച മാത്രം എട്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഐഎഇഎ തലവന്‍ റാഫേല്‍ ഗ്രോസി പറഞ്ഞു.

അതേസമയം, ആണവോര്‍ജ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ തള്ളി റഷ്യ രംഗത്തെത്തി. ഇത് ഊഹാപോഹം മാത്രമാണെന്നാണ് റഷ്യയുടെ പ്രതികരണം. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമാണ് സാപോറീഷ്യ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സാപോറീഷ്യ ആണവനിലയം യുക്രെയ്‌നില്‍ നിന്ന് റഷ്യ പിടിച്ചെടുത്തത്.

ആണവനിലയത്തിന്റെ സമീപ ഭാഗങ്ങളിലുണ്ടാകുന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് റഷ്യയും യുക്രെയ്‌നും പരസ്പരം കുറ്റപ്പെടുത്തുകയാണ്.

Latest News