അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങൾ നിഷേധിക്കുന്നതിൽ താലിബാൻ നേതാക്കളായ ഹിബത്തുള്ള അഖുന്ദ്‌സാദയ്ക്കും അബ്ദുൾ ഹക്കിം ഹഖാനിക്കും അറസ്റ്റ് വാറണ്ട് നൽകണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ. അഫ്ഗാൻ സ്ത്രീകളെയും പെൺകുട്ടികളെയും കൂടാതെ LGBTQI+ കമ്മ്യൂണിറ്റിയെയും ഉപദ്രവിക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളായാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അഫ്ഗാൻ സ്ത്രീകളെ താലിബാൻ പീഡിപ്പിക്കുന്നതിന്റെ ആദ്യ അന്താരാഷ്ട്ര അംഗീകാരമായിരിക്കും വാറണ്ടുകൾ.
“ഈ രണ്ട് അഫ്ഗാൻ പൗരന്മാർക്കും അഫ്ഗാൻ പെൺകുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്നതിന് ക്രിമിനൽ ഉത്തരവാദിത്തമുണ്ടെന്ന് എന്റെ ഓഫീസ് നിഗമനം ചെയ്തു. അതുപോലെതന്നെ ലിംഗസ്വത്വമോ, ആവിഷ്‌കാരമോ സംബന്ധിച്ച അവരുടെ പ്രത്യയശാസ്ത്രപരമായ പ്രതീക്ഷകൾക്ക് അനുസൃതമല്ലെന്ന് താലിബാൻ കരുതിയ വ്യക്തികളും താലിബാൻ സഖ്യകക്ഷികളായി കരുതുന്ന വ്യക്തികളും പെൺകുട്ടികളും സ്ത്രീകളും ഇവരുടെ നിരന്തരമായ പീഡനങ്ങൾക്കിരയാകുന്നു” – താലിബാൻ നേതാക്കളെ പരാമർശിച്ച് ഖാൻ വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ അന്താരാഷ്ട്രതലത്തിൽ അപലപനം ഉണ്ടെങ്കിലും താലിബാൻ നേതാക്കൾക്കെതിരെ നിയമനടപടികൾ വേണമെന്ന് വാദിക്കുന്നത് ആദ്യമായാണ്.