Tuesday, November 26, 2024

ഈജിപ്തിലെ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐ.സി.സി

ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈജിപ്തില്‍ ക്രിസ്തുമതത്തിന്റെ സ്വാധീനവും സാന്നിധ്യവും അവര്‍ അനുഭവിച്ച വേദനകളും പീഡനങ്ങളും വെളിപ്പെടുത്തി ഐ.സി.സിയുടെ പുതിയ റിപ്പോര്‍ട്ട്. ഏകദേശം ഇരുപതു നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോപ്റ്റിക് ക്രിസ്ത്യാനിറ്റി അതിന്റെ ആരംഭംമുതല്‍ അനുഭവിച്ച പീഡനങ്ങളുടെ ചരിത്രമാണ് ഐ.സി.സി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏകദേശം ഇരുപതു നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോപ്റ്റിക് ക്രിസ്ത്യാനിറ്റി അതിന്റെ തുടക്കംമുതല്‍ പീഡനത്തിന്റെ ഏതാണ്ട് അഭേദ്യമായ കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്; ഈ പീഡനത്തിന് നാം ഇന്നും സാക്ഷ്യംവഹിക്കുന്നു. ഒന്നാം നൂറ്റാണ്ടുമുതലുള്ള പീഡനറിപ്പോര്‍ട്ടുകള്‍ ‘വംശഹത്യയുടെ തലത്തിലേക്ക്’ എത്തുകയും ലോകചരിത്രത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെട്ട വംശീയ-മതവിഭാഗമായി കോപ്റ്റിക്കുകള്‍ മാറുകയുംചെയ്തു എന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

റോമന്‍ ഭരണകാലം മുതല്‍ ഈജിപ്ത് ഇസ്ലാമിക അധിനിവേശംവരെയും ഇന്നത്തെ പ്രസിഡന്റ്‌സിയുടെ നേതൃത്വത്തില്‍പോലും ഈജിപ്തിലെ പീഡനങ്ങളുടെ വിവരണങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അനീതിയും അത്യധികം മനുഷ്യത്വരഹിതമായ പ്രവൃത്തികളാലും ക്രൈസ്തവര്‍ പീഡനങ്ങള്‍ക്ക് ഇരകളാകുകയാണ്. പീഡനങ്ങള്‍ക്കുനടുവിലും ക്രൈസ്തവര്‍ക്ക് വിദ്യാഭ്യാസപരമായതും മതപരമായുമുള്ള മേഖലകളില്‍ സഹായംനല്‍കാന്‍ ഐ.സി.സി പരിശ്രമിക്കുന്നു.

 

Latest News