ഇസ്രായേലിലെ ഷിരി ബിബാസിനെയും കുടുംബത്തെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ തീവ്രവാദി മുഹമ്മദ് ഹസ്സൻ മുഹമ്മദ് അവാദ്, ഇസ്രായേലി ഡിഫൻസ് ഫോഴ്‌സിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഷിരി ബിബാസ് അവരുടെ രണ്ടു മക്കളായ ഏരിയൽ ബിബാസ്, ക്വഫിർ ബിബാസ് എന്നിവരാണ് ഹമാസ് തീവ്രവാദിയുടെ കൈകളാൽ കൊല്ലപ്പെട്ടത്. ഗാസയിൽ നടന്ന വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധസേനയും ഇസ്രയേലിന്റെ ഇന്റലിജൻസ് സംഘടനയായ ഷിൻ ബെറ്റും അറിയിച്ചു.
ഗാസ മുനമ്പിലെ മിലിട്ടറി ഇന്റലിജൻസ് അറേയിലെ സീനിയർ കമാൻഡറായ അവാദിനെ ഐ ഡി എഫും ഷിൻ ബെറ്റും ചേർന്ന് ആക്രമിച്ചു കൊലപ്പെടുത്തിയതായി ഐ ഡി എഫ് പ്രഖ്യാപിക്കുകയായിരുന്നു. പലസ്തീൻ മുജാഹിദീൻ ഭീകരസംഘടനയുടെ മുതിർന്ന കമാൻഡർമാരുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു.
ഒക്ടോബർ ഏഴിന്, നിർ ഓസിലെ ഇസ്രായേലി സമൂഹത്തിലേക്ക് അവാദ് പലതവണ നുഴഞ്ഞുകയറി. ഷിരി ബിബാസിനെയും അവരുടെ മക്കളായ ഏരിയൽ, ക്വഫിർ എന്നിവരെ തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു. ഇത്തരത്തിൽ കൂട്ടക്കൊല നടത്തിയിരുന്ന നേതാക്കളിൽ പ്രധാനിയാണ് ഇയാൾ.
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിന്റെയും ബന്ദിയാക്കൽ കരാറിന്റെയും ഭാഗമായി ഫെബ്രുവരിയിൽ ഷിരി, ഏരിയൽ, ക്വഫിർ എന്നിവരുടെ മൃതദേഹങ്ങൾ തിരികെനൽകി. യാർഡൻ ബിബാസിനെ ജീവനോടെ വിട്ടയയ്ക്കുകയും ചെയ്തു. യുദ്ധകാലത്ത്, അവാദ് ഇസ്രായേൽ രാജ്യത്തിനും ഗാസ മുനമ്പിൽ പ്രവർത്തിക്കുന്ന ഐ ഡി എഫ് സൈനികർക്കും നേരെ ഒന്നിലധികം ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ട്.