Wednesday, November 27, 2024

ഇടുക്കി അണക്കെട്ട് സന്ദർശകർക്കായി തുറന്നുകൊടുത്തു

ഇടുക്കി അണക്കെട്ട് സന്ദർശകർക്കായി ഇന്ന് (01.12.2022) മുതൽ തുറന്നു കൊടുക്കുന്നു. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചാണ് അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നു നൽകാൻ ഉത്തരവായത്.

ഡിസംബർ ഒന്ന് മുതൽ 2023 ജനുവരി 31 വരെയാണ് പൊതു ജനങ്ങൾക്ക് ഡാം സന്ദർശിക്കാൻ അനുമതി. രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചു വരെയാണു സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങൾക്ക് സന്ദർശനാനുമതി ഉണ്ടായിരിക്കുന്നതല്ല. മുൻ വർഷങ്ങളിലും ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് തുറന്നുകൊടുത്തിരുന്നു.

ചെറുതോണി – തൊടുപുഴ പാതയിൽ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളിൽകൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ടുപേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുന്നത്. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Latest News