ന്യൂയോർക്ക് സിറ്റി ഉൾപ്പെടെ യു. എസിൽ ഇമിഗ്രേഷൻ റെയ്ഡുകൾ വർധിച്ചു.
യു. എസിനു ചുറ്റുമുള്ള പ്രധാന നഗരങ്ങളിൽ ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് വേഗത്തിലാക്കിയത് കുറ്റവാളികളും ക്രിമിനൽ ചരിത്രമില്ലാത്തവരുമുൾപ്പെടെ ആയിരക്കണക്കിന് ആളുകളെ ഒരുപോലെ തടവിലാക്കി.
ജനുവരി 20 ന് ട്രംപ് അധികാരമേറ്റതിനുശേഷം ചിക്കാഗോ, ന്യൂയോർക്ക്, ഡെൻവർ, ലോസ് ആഞ്ചലസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ റെയ്ഡുകൾ നടന്നിട്ടുണ്ട്. അറസ്റ്റ് ഭയന്ന് ചിലർ ജോലിക്കുപോകാതെയും കുട്ടികളെ സ്കൂളിൽ അയയ്ക്കാതെയും ഇരിക്കുകയാണ്.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ. സി. ഇ.) പ്രസിദ്ധീകരിക്കുന്ന പ്രതിദിന സ്ഥിതിവിവര കണക്കുകൾപ്രകാരം, ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനുശേഷം 3500 ലധികം അനധികൃത കുടിയേറ്റക്കാർ അറസ്റ്റിലായി.
ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഈ റെയ്ഡുകളെ ‘ടാർഗെറ്റഡ് എൻഫോഴ്‌സ്‌മെന്റ് ഓപ്പറേഷനുകൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് അക്രമാസക്തരായ സംഘാംഗങ്ങളെയും അപകടകരമായ പ്രതികളെയും അറസ്റ്റ് ചെയ്യാൻ കാരണമായി. കൂടാതെ, അറസ്റ്റുകൾ വേഗത്തിലാക്കാൻ സഹായിക്കുന്നതിന് മറ്റ് ഫെഡറൽ ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളിൽനിന്നും ഏജന്റുമാരെ നിയോഗിച്ചു.