അനുമതിയില്ലാതെ യു. എസിൽ താമസിക്കുന്ന കുടിയേറ്റക്കാരെ തടഞ്ഞുവയ്ക്കാനും നാടുകടത്താനുമുള്ള റെയ്ഡുകൾ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പുതിയ ഭരണകൂടത്തിൻ്റെ ആദ്യ ദിവസം തന്നെ ആരംഭിക്കുമെന്ന് വൃത്തങ്ങൾ.
ഏറ്റവും വലിയ കുടിയേറ്റ നഗരമായ ചിക്കാഗോയിലാണ് റെയ്ഡ് ആദ്യം ആരംഭിക്കുക. യു. എസ്. ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പരിപാടിക്ക് മേൽനോട്ടം വഹിക്കുമെന്ന് ട്രംപ് ഈ ആഴ്ച ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ICE) ഏജൻസിക്കാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ചുമതല. ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, ഡെൻവർ, മിയാമി എന്നിവിടങ്ങളിലും റെയ്ഡുകൾ ലക്ഷ്യമിടുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.