സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയുടെ വിദേശകടം പുനഃക്രമീകരിക്കുന്നതിന് ഉടന്‍തന്നെ ഉപദേശകരെ നിയമിക്കുമെന്നു ധനമന്ത്രി അലി സാബ്രി.
ഐഎംഎഫ് സഹായം ഉറപ്പാക്കാനായി ഇത് അത്യാവശ്യമെന്ന് അദ്ദേഹം അമേരിക്കയില്‍നിന്ന് വീഡിയോ ലിങ്കിലൂടെ കൊളംബോയിലെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സാമ്പിത്തികപ്രതിസന്ധി പരിഹരിക്കുന്നതില്‍ ഐഎംഎഫ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.