രഹസ്യരേഖകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസില്‍ തടവില്‍ കഴിയവേയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യാപൃതനായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാന്‍. നിര്‍മിത ബുദ്ധി ഉപയോഗിച്ചാണ് പ്രചാരണം.
വോയ്സ് ക്ലോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രസംഗവും നടത്തുന്നുണ്ട്. ‘വെര്‍ച്വല്‍ റാലി’ എന്ന പേരിലാണ് നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശം സമൂഹമാധ്യമം വഴി പിടിഐ പ്രചരിപ്പിച്ചത്. അഭിഭാഷകന്‍ മുഖേനയാണ് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഇമ്രാന്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറിയത്. ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്.