ഇസ്രയേൽ നഗരമായ ടെൽ അവീവിൽ ജനങ്ങൾക്കു നേരെ ആക്രമണം അഴിച്ചുവിട്ട് ഹമാസ് ഭീകരന്. വഴിയാത്രികരുടെ നേർക്ക് കാറോടിച്ച് കയറ്റിയും കത്തിക്കുത്ത് നടത്തിയുമാണ് ഹമാസ് ഭീകരന് ഇസ്രായേല്‍ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തില്‍ ഒമ്പത് ഇസ്രായേല്‍ സിവിലിയന്മാര്ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു.
വെസ്റ്റ് ബാങ്കിലെ അൽ സമു പട്ടണത്തിൽ നിന്നുള്ള അബെദ് അൽ വഹാബ് ഖലീല എന്ന 20 വയസ്സുകാരനാണ് ആക്രമണത്തിനു പിന്നില്‍. ഇയാള്‍ ടെൽ അവീവിലെ പിഞ്ചാസ് റോസൻ സ്ട്രീറ്റിലെ ബസ് സ്റ്റോപ്പിലേക്ക് കാർ ഓടിച്ചുകയറ്റുകയും പിന്നീട് കാറിൽ നിന്നിറങ്ങി സമീപത്തു നിന്നിരുന്ന ഒരു സ്ത്രീയുടെ കഴുത്തിൽ മാരകമായി കുത്തി പരിക്കേൽപിക്കുകയുമായിരുന്നു. എന്നാല്‍ ആക്രമണം നടത്തിയ ഹമാസ് അനുകൂലിയെ ഒരു ഇസ്രായേല്‍ സിവിലിയന്‍ കൊലപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇസ്രയേൽ അറിയിച്ചു.
അതിനിടെ, ആക്രമണത്തിന്‍ന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അറിയിച്ചുകൊണ്ട് ഹമാസ് രംഗത്തെത്തി. ജെനിനിലെ ഇസ്രേയൽ നടപടിക്ക് ശക്തമായ തിരിച്ചടി നൽകിയെന്നും ഹമാസ് അറിയിച്ചു. നേരത്തെ, ജെനിനില്‍ ഇസ്രായേല്‍ നടത്തിയ റെയ്ഡിൽ 10 പാലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.