Tuesday, March 10, 2026

‘ശാരീരികമായി ദുർബലർ, പക്ഷേ വിപ്ലവത്തിന്റെ ഉറച്ച അടിത്തറ’: വനിതാദിനത്തിൽ സ്ത്രീകളെ പ്രശംസിച്ച് കിം ജോങ് ഉൻ

ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ വനിതാദിനത്തിൽ രാജ്യത്തെ സ്ത്രീകളെ “ശാരീരികമായി ദുർബലരെങ്കിലും ദൃഢനിശ്ചയമുള്ളവർ” എന്ന് വിശേഷിപ്പിച്ചതായി സ്റ്റേറ്റ് മീഡിയ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. അവരെ “വിപ്ലവത്തിന്റെ ഉറച്ച അടിത്തറ” എന്ന് കിം വിശേഷിപ്പിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വനിതാദിനത്തിൽ തലസ്ഥാനമായ പ്യോങ്യാങ്ങിൽ നടന്ന ചടങ്ങിലാണ് കിം ജോങ് ഉൻ സ്ത്രീകളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ സോഷ്യലിസ്റ്റ് മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ സ്ത്രീകൾക്ക് വലിയ സ്ഥാനമുണ്ടെന്ന് കിം അടിവരയിട്ടു പറഞ്ഞു.

“നമ്മുടെ സമകാലിക സ്ത്രീകൾ വിപ്ലവത്തിന്റെ ഉറച്ച അടിത്തറയായി മാറിയിരിക്കുന്നു” – കിം പറഞ്ഞതായി കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. “ശാരീരികമായി ദുർബലരാണെങ്കിലും അവർ ശക്തമായ ഇച്ഛാശക്തിയുള്ളവരാണ്. അവരുടെ ലളിതമായ മുഖങ്ങൾ ധൈര്യം ധരിക്കുന്നു, അവരുടെ മേലുള്ള ചുളിവുകൾ അവരുടെ കഠിനമായ അധ്വാനത്തെ സൂചിപ്പിക്കുന്നു” – കിം പറഞ്ഞു.

ഉത്തര കൊറിയ നേരിടുന്ന ഉപരോധങ്ങളെയും വെല്ലുവിളികളെയും അതിജീവിക്കാൻ സ്ത്രീകൾ നൽകുന്ന പിന്തുണയെ കിം പ്രസം​ഗത്തിൽ പ്രശംസിച്ചു. രാജ്യത്തിന്റെ പുരോഗതിയുടെ പകുതി ഉത്തരവാദിത്തവും സ്ത്രീകൾക്കാണെന്ന് കിം എടുത്തുപറഞ്ഞു. കിമ്മിന്റെ ഭാര്യ റി സോൾ ജുവും മകൾ ജു എയും പരിപാടിയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News