Wednesday, February 19, 2025

ചെറിയ മോഡുലാർ ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ പദ്ധതിയിട്ട് ഇന്ത്യയും ഫ്രാൻസും

മോഡുലാർ ആണവ റിയാക്ടറുകൾ വികസിപ്പിക്കുന്നതിനുള്ള സമ്മതപത്രത്തിൽ ഒപ്പുവച്ച് ഇന്ത്യയും ഫ്രാൻസും. 2025 ഫെബ്രുവരി 11 ന് ഫ്രാൻസിലെ പാരീസിലെ ഗ്രാൻഡ് പാലായിസിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു.

ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിനും കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിനും ആണവോർജത്തിന്റെ പ്രാധാന്യം മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഊന്നിപ്പറഞ്ഞു. വാഷിംഗ്ടൺ സന്ദർശനവേളയിൽ യു എസ് കമ്പനികളുടെ ആണവനിക്ഷേപ സാധ്യതകളെക്കുറിച്ചും മോദി ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഡൽഹിയിലും പാരീസിലും സിവിൽ ഉപയോഗത്തിനായി ചെറിയ മോഡുലാർ റിയാക്ടറുകളും നൂതന മോഡുലാർ റിയാക്ടറുകളും വികസിപ്പിക്കുമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2047 ആകുമ്പോഴേക്കും 100 ജിഗാവാട്ട് ആണവോർജം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് ധനമന്ത്രി നിർമ്മല സീതാരാമൻ ഈ മാസം ആദ്യം കേന്ദ്ര ബജറ്റിൽ ആണവോർജ ലക്ഷ്യങ്ങൾക്ക് തുക വിലയിരുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News