Monday, November 25, 2024

ആണവ പോര്‍മുനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ആഗോള തലത്തിലെ ചേരിതിരിവുകളേയും യുദ്ധ സാഹചര്യങ്ങളേയും കണക്കിലെടുത്ത് സര്‍വ്വസജ്ജമാകാനൊരുങ്ങി ഇന്ത്യയും. ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും കടന്ന് പസഫിക്കിലും ചിറകുവിരിച്ചിരിക്കുന്ന ഇന്ത്യന്‍ പ്രതിരോധ രംഗമാണ് കാലോചിതമായി ആണവ കരുത്തും വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. ആണവ ശേഷിയുള്ള മിസൈലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണ് തീരുമാനം. സ്വന്തം പ്രതിരോധം ഉറപ്പുവരുത്താന്‍ ഇനി ഒത്തുതീര്‍പ്പുകള്‍ക്കില്ലെന്നാണ് ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ തീരുമാനം.

ഇന്ത്യക്കെതിരെ മിസൈല്‍ പ്രതിരോധം തീര്‍ത്തിരിക്കുന്ന ചൈനയുടേയും പാകിസ്താന്റേയും എല്ലാ നീക്കങ്ങളിലും ഇനി ഇന്ത്യയുടെ നയം കടുക്കും. സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യ പ്രതിരോധ രംഗം ശക്തമാക്കുന്നതില്‍ ഇനി വൈകിക്കി ല്ലെന്ന വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. നിലവില്‍ 160 ആണവ മിസൈലുകളാണ് ഇന്ത്യ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ എണ്ണം ഇന്ത്യയുടെ അതിര്‍ത്തികളിലെ ഭീഷണി പ്രദേശങ്ങളുടേയും സമുദ്രസുരക്ഷയുടേയും വ്യാപ്തിക്കനുസരിച്ച് വികസിപ്പിക്കും.

ആഗോള തലത്തില്‍ 9 രാജ്യങ്ങളാണ് ആണവ മിസൈലുകളുള്ള സൈനിക ശക്തികള്‍. അമേരിക്ക, റഷ്യ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാകിസ്താന്‍, ഇസ്രയേല്‍, വടക്കന്‍ കൊറിയ എന്നിവരാണ് ആണവ പോര്‍മുനകളുമായി രംഗത്തുള്ളത്.

 

Latest News