മ്യാന്മറുമായുള്ള അതിർത്തി പൂർണമായി വേലികെട്ടി അടയ്ക്കാനുള്ള നടപടികൾക്ക് ഇന്ത്യൻ സർക്കാർ അനുമതി നൽകി. ഇതേ തുടർന്ന് 1,643 കിലോമീറ്റർ നീളത്തിൽ അതിർത്തിയിൽ വേലികെട്ടും. 31,000 കോടി രൂപ വേലികെട്ടുന്നതിനായി ചിലവാകും എന്നാണു കരുതുന്നത്.
സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതി പദ്ധതിക്ക് അംഗീകാരം നൽക്കയത്തിനെ തുടർന്ന് പ്രവർത്തനങ്ങ്ൾ വേഗത്തിലാക്കും. ഇതുവരെ 30 കിലോമീറ്റർ അതിർത്തിയിൽ വേലി നിർമ്മാണം പൂർത്തിയായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തുറന്നുകിടക്കുന്ന അതിർത്തിയാണ് മണിപ്പുരിലെ വംശീയ കലാപത്തിന്റെ മൂലകാരണമെന്നും അന്ന് അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു.
മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായാണ് മ്യാന്മർ അതിർത്തി പങ്കിടുന്നത്. ഈ അതിർത്തിയിൽ 1,643 കിലോമീറ്റർ വേലിക്കൊപ്പം റോഡുകളും ഇന്ത്യ നിർമ്മിക്കാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിലേയും മ്യാന്മറിലേയും അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്ക് രേഖകളൊന്നുമില്ലാതെ ഇരുവശത്തേയ്ക്കു യാത്ര ചെയ്യുന്നതിന് അനുമതി നൽകിയിരുന്ന ഇന്ത്യ-മ്യാന്മർ ഫ്രീ മൂവ്‌മെന്റ് റെജിമും കേന്ദ്ര സർക്കാർ നേരത്തെ റദ്ദാക്കിയിരുന്നു.