Wednesday, May 14, 2025

പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ച് ഇന്ത്യ

ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താൽപര്യാർഥം പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ സാധനങ്ങളുടെയും നേരിട്ടോ, അല്ലാതെയോ ഉള്ള ഇറക്കുമതി നിരോധിച്ച് ഇന്ത്യ. പാക്കിസ്ഥാന്‍ ഉൽപാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഉൽപന്നങ്ങള്‍ക്കാണ് കേന്ദ്ര വാണിജ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്.

ഇന്ത്യയുടെ ഈ തീരുമാനപ്രകാരം, പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ ചരക്ക് കയറ്റുമതികളും പൂർണ്ണമായും നിർത്തലാക്കും. 2024-25 ഏപ്രിൽ-ജനുവരി കാലയളവിൽ പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 447.65 മില്യൺ ഡോളറായിരുന്നു. അതേസമയം ഇറക്കുമതി 0.42 മില്യൺ ഡോളും. 2023 ലെ വിദേശ വ്യാപാരനയത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ തീരുമാനം വരുന്നത്. പാക്കിസ്ഥാനില്‍ നിന്ന് ഉൽപാദിപ്പിക്കുന്നതോ, കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ ഉൽപന്നങ്ങള്‍ക്കും ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ നിരോധനം ഏര്‍പ്പെടുത്തിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെ സാമ്പത്തികമായി തകർക്കാനുള്ള എല്ലാ നീക്കങ്ങളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പാക്കിസ്ഥാന് അന്താരാഷ്ട്ര ബാങ്കുകളില്‍നിന്നു ലഭിക്കുന്ന വായ്പ തടയുക എന്നതാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News