Monday, November 25, 2024

മൊബൈല്‍ ഫോണ്‍ ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക് ലോകത്ത് രണ്ടാം സ്ഥാനം

മൊബൈല്‍ ഫോണ്‍ ഉത്പാദനത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണെന്ന് സാമ്പത്തിക സര്‍വേ. 2015ല്‍ ആറു കോടി മൊബൈല്‍ ഫോണുകളായിരുന്നു രാജ്യത്ത് ഉത്പാദിപ്പിച്ചിരുന്നത്. 2022ല്‍ ഇത് 31 കോടിയായി ഉയര്‍ന്നു.

ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലും രാജ്യം വലിയ വളര്‍ച്ച നേടി. 2018 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-നവംബര്‍ കാലഘട്ടത്തില്‍ 3.9 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ കയറ്റുമതിയുണ്ടായത് 2023 ഏപ്രില്‍-നവംബര്‍ കാലത്ത് 13.8 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റേതായി ഉയര്‍ന്നു.

രാജ്യത്തെ വ്യവസായ മേഖല വളര്‍ച്ചയുടെ പാതയിലാണെന്നും സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. ജിഡിപിയുടെ 31 ശതമാനവും വ്യവസായ മേഖലയില്‍നിന്നാണ്. 12.1 കോടി തൊഴിലും വ്യവസായ മേഖലയുടെ സംഭാവനയാണ്.

 

Latest News