Sunday, November 24, 2024

ആഗോള വളര്‍ച്ചാ നിരക്ക് 3 ശതമാനത്തില്‍ താഴെയാകുമെന്ന് ഐഎംഎഫ്

ഈ വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് മൂന്നു ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ. പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചയുടെ പകുതിയും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയും ആയിരിക്കുമെന്നും അവര്‍ പറഞ്ഞു.

കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ആഗോളതലത്തിലുണ്ടായ സാമ്പത്തികമാന്ദ്യം റഷ്യ- യുക്രയ്ന്‍ യുദ്ധം കാരണം ഇക്കൊല്ലവും തുടരുമെന്നും അവര്‍ പറഞ്ഞു. അടുത്ത മൂന്നുവര്‍ഷത്തേക്കും മൂന്നു ശതമാനത്തില്‍ താഴെമാത്രം വളര്‍ച്ചയാകും ഉണ്ടാകുക. 1990ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതീക്ഷിത വളര്‍ച്ച നിരക്കാണിത്.

 

 

Latest News