Tuesday, November 26, 2024

പലസ്തീൻ ജനതയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ

യുദ്ധക്കെടുതിയിൽ വലയുന്ന  പലസ്തീൻ ജനതയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. ദുരിതബാധിതർക്കുള്ള മരുന്നും, അവശ്യ സാധനങ്ങളുമായി ആദ്യ വിമാനം പലസ്തീനിലേക്ക് ഉടൻ പുറപ്പെടും.  ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമാണ് ഇന്ത്യ അയക്കുന്നതെന്ന് വിദേശകാര്യമന്ത്രി അരിന്ദം ബാഗ്ചി എക്സിൽ പോസ്റ്റ് ചെയ്തു. ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിർത്തി വഴിയാണ് സാധനങ്ങൾ പലസ്തീനിലേക്ക് അയക്കുക.

“പാലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി ഐഎഎഫ് സി -17 വിമാനം ഈജിപ്തിലെ എൽ-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നു. ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിർത്തി വഴിയാണ് സാധനങ്ങൾ പലസ്തീനിലേക്ക് അയക്കുക. അത്യാവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, ജലശുദ്ധീകരണ ഗുളികകൾ, മറ്റ് ആവശ്യമായ വസ്തുക്കൾ എന്നിവയാണ് അയക്കുന്നത്”- അരിന്ദം ബാഗ്ചി എക്സിൽ പോസ്റ്റ് ചെയ്തു.

Latest News