Sunday, April 13, 2025

രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക്; 10 സംസ്ഥാനങ്ങളില്‍ കടുത്ത വൈദ്യുതി നിയന്ത്രണം

രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ്. തെര്‍മല്‍ പവര്‍ പ്ലാന്റുകളിലെ കല്‍ക്കരിയുടെ സ്റ്റോക്കും കുറഞ്ഞു. പത്തോളം സംസ്ഥാനങ്ങളില്‍ ഇതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടുതുടങ്ങി. ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ കടുത്ത വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തിയത്.

കൂടുതല്‍ സമയത്തേക്ക് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്താനുള്ള ആലോചനയിലാണ് സംസ്ഥാനങ്ങള്‍. താപ വൈദ്യുത നിലയങ്ങളിലുള്ള പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമാണ്. കല്‍ക്കരിയുടെ ലഭ്യതക്കുറവും, വിലവര്‍ധനയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ആഴ്ച ആവശ്യമായിരുന്ന വൈദ്യതിയുടെ 12 ശതമാനത്തോളം കുറവ് മാത്രമേ ഉത്പാദിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളു.

ദേശീയ പവര്‍ ഗ്രിഡിന്റെ ഭാഗമായി വൈദ്യുതി ലഭിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളേയും പ്രതിസന്ധി ബാധിക്കും. കല്‍ക്കരി കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കുടിശിക തീര്‍ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കുന്നില്ല.

 

Latest News