പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല്‍ ബോണ്‍. പ്രതിരോധം, സുരക്ഷ, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ നരേന്ദ്രമോദി ക്ഷണിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ബോണ്‍ കൂടിക്കാഴ്ച നടത്തി.
നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തിലും തന്ത്രപരമായ സ്വയംഭരണത്തിലുമുള്ള പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി ഇന്തോ-പസഫിക്കില്‍ സമാധാനവും സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിന് തങ്ങളുടെ
തയന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യയും ഫ്രാന്‍സും ആവര്‍ത്തിച്ചു. ഇന്ത്യയുടെ അഭിമാന പദ്ധതികളായ മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയ്ക്ക് അനുസൃതമായി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഫ്രാന്‍സിന്റെ സഹകരണം ഉണ്ടാകുമെന്ന് യോഗത്തില്‍ ഇമ്മാനുവല്‍ ബോണ്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍, ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, യുറേഷ്യ എന്നിവിടങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ചും നരേന്ദ്രമോദിയും ബോണും ചര്‍ച്ച ചെയ്തു. മൂന്നാം രാജ്യ സഹകരണം, ഇന്‍ഡോ-പസഫിക്, ആണവോര്‍ജം, ബഹിരാകാശം, സൈബര്‍ ഡൊമെയ്നുകള്‍ എന്നിവയിലെ സഹകരണവും ചര്‍ച്ചയായി. തെക്ക് പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും ഇന്തോ-പസഫിക്കിലും ഉള്‍പ്പെടെ ഉഭയകക്ഷി പ്രതിരോധ, സുരക്ഷാ സഹകരണം ശക്തിപ്പെടുത്താനും നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളില്‍ പുതിയ സംരംഭങ്ങള്‍ പിന്തുടരാനും ഇരുപക്ഷവും സമ്മതിച്ചു.