Wednesday, November 27, 2024

ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ വിജയത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് അമേരിക്ക

ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ വിജയത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് അമേരിക്ക. ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പങ്കെടുക്കുമെന്നും യുഎസ് സാമ്പത്തിക വ്യാവസായിക കാര്യ അസിസ്റ്റന്റ് സെക്രട്ടറി രാമിന്‍ തൊളോയ് അറിയിച്ചു. ക്വാഡ് ഗ്രൂപ്പിന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ബ്ലിങ്കെന്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തും. അസിസ്റ്റന്റ് സെക്രട്ടറി ലു വ്യക്തമാക്കി.

മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെയാണ് മൂന്ന് ദിവസത്തെ ജി 20 വിദേശകാര്യ മന്ത്രിമാരുടെ നിര്‍ണായക യോഗം നടക്കുന്നത്. ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതര്‍ലാന്‍ഡ്സ്, നൈജീരിയ, ഒമാന്‍, സിംഗപ്പൂര്‍, സ്പെയിന്‍, യുഎഇ എന്നി രാജ്യങ്ങളാണ് ജി20യില്‍ ഉള്ളത്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഇന്ത്യ ജി20 യോഗങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്.

സുസ്ഥിര വളര്‍ച്ച, പരിസ്ഥിതി ജീവിത ശൈലി, വനിതാ ശാക്തീകരണം, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, ആരോഗ്യം മുതല്‍ കൃഷി വരെയും വിദ്യാഭ്യാസം മുതല്‍ വാണിജ്യം വരെയുമുള്ള മേഖലകളിലെ സാങ്കേതിക പുരോഗതി, നൈപുണ്യ വികസനം, സാംസ്‌കാരികം, ടൂറിസം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയല്‍ തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ടതായിരിക്കും സമ്മേളനങ്ങള്‍.

 

Latest News