Monday, November 25, 2024

പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് 25 ലക്ഷം ഡോളര്‍ നല്‍കി ഇന്ത്യ

പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി മാറ്റിവെച്ച വാര്‍ഷിക സംഭാവനയില്‍ നിന്ന് ആദ്യ ഗഡുവായ 2.5 ദശലക്ഷം ഡോളര്‍ (25 ലക്ഷം ഡോളര്‍) അയച്ചുനല്‍കി ഇന്ത്യ. നിയര്‍ ഈസ്റ്റിലെ യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ പലസ്തീന്‍ േെറാഫ്യൂജീസിനാണ് (യു.എന്‍.ആര്‍.ഡബ്ല്യു.എ) തുക കൈമാറിയത്. 2024-25 വര്‍ഷത്തേക്കായി 5 ദശലക്ഷം ഡോളറാണ് സംഭാവന. റാമല്ലയിലെ ഇന്ത്യന്‍ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്.

1950 മുതല്‍ രജിസ്റ്റര്‍ ചെയ്ത പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി നേരിട്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഐക്യരാഷ്ട്രസഭാ സംഘടനയാണ് യു.എന്‍.ആര്‍.ഡബ്ല്യു.എ. ?ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

പലസ്തീന്‍ അഭയാര്‍ത്ഥികളുടെ ആരോഗ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും യു.എന്‍ ഏജന്‍സിയുടെ സേവനങ്ങള്‍ക്കുമായി 2023-24 വരെ 35 ദശലക്ഷം യു.എസ് ഡോളറിന്റെ സാമ്പത്തിക സഹായം ഇന്ത്യ നല്‍കി. കൂടാതെ മരുന്നുകള്‍ക്കും സഹായം നല്‍കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

 

Latest News