അയൽ രാജ്യങ്ങളിൽ നിന്നുള്ള അപ്രതീക്ഷിത അക്രമണങ്ങൾ തടയാൻ ഇസ്രായേലിന്റെ അയേൺ ഡോമിന് സമാനമായ സംവിധാനം ഒരുക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഡിആർഡിഒയുടെ കീഴിൽ ‘പ്രോജ്ക്ട് കുശ’ പ്രകാരമാണ് പ്രതിരോധ മേഖലയ്‌ക്ക് ശക്തിപകരുന്നതിനായി ലോഗ്-റേഞ്ച് എയർ ഡിഫൻസ് സിസ്റ്റമാണ് (LR-SAM) വികസിപ്പിക്കുന്നത്. 2029നു മുൻപായി ലോഗ്-റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം നിർമ്മാണം പൂർത്തിയാക്കി
വിന്യസിക്കുമെന്നാണ് വിവരം.
ശത്രുവിന്റെ റോക്കറ്റ് അക്രമണങ്ങൾ പ്രതിരോധിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന റഡാർ ഡിറ്റക്ടറുകളുടെയും മിസൈൽ ലോഞ്ചറുകളുടെയും ഒരു ശൃംഖലയാണ് അയൺ ഡോം. സ്റ്റെൽത്ത് വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ തുടങ്ങിയവയെ പ്രതിരോധിക്കാൻ എൽ ആർ -എസ്.എ.എം -ന് കഴിയും. 350 കിലോമീറ്റർ പരിധി വരെ പ്രതിരോധം തീർക്കാൻ പുത്തൻ സംവിധാനത്തിന് സാധിക്കുമെന്നും വിദഗ്ധർ പറയുന്നു.
അടുത്തിടെ ഇന്ത്യൻ വ്യോമസേന ചൈന, പാക് അതിർത്തിയിൽ വിന്യസിച്ച റഷ്യൻ മിസൈൽ യൂണിറ്റായ എസ്-400 എയർ ഡിഫൻസ് സിസ്റ്റത്തോടും എൽ ആർ -എസ്.എ.എം -ന് സാമ്യമുണ്ട്. തന്ത്രപ്രധാനമായ മേഖലകളിലാകും ഇവയെ വിന്യസിക്കുക. 21,700 കോടി രൂപയാണ് പുതിയ പ്രതിരോധ സംവിധാനത്തിനായി നീക്കിവെച്ചിരിക്കുന്നത്.