Friday, April 18, 2025

ഗോതമ്പ് കയറ്റുമതിക്കു നിയന്ത്രണം

വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സമൂഹത്തിലെ താഴെത്തട്ടില്‍വരെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമായി ഗോതമ്പന്റെയും ഗോതമ്പുപൊടിയുടെയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിച്ചു.

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം ഉള്‍പ്പെടെ ആഗോള സാഹചര്യങ്ങള്‍ മൂലമുള്ള സ്ഥിതിവിശേഷം പരിഗണിച്ചാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തികകാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റിയുടെ തീരുമാനം.

വിലക്കയറ്റം നിയന്ത്രിക്കുന്നതിനൊപ്പം ഏറ്റവും ദുര്‍ബല വിഭാഗങ്ങളുടെ വരെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയുമാണു ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. നിയന്ത്രണം സംബന്ധിച്ച് വിദേശവ്യാപാരവകുപ്പ് വിജ്ഞാപനവും പുറപ്പെടുവിച്ചു.

Latest News