Monday, November 25, 2024

രാജ്യത്ത് 63 അശ്ലീല വെബ് സൈറ്റുകള്‍ക്ക് നിരോധനം; ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് 63 അശ്ലീല വെബ് സെറ്റുകള്‍ നിരോധിച്ചു. കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച രാത്രിയോടെയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 63 വെബ് സൈറ്റുകള്‍ കേന്ദ്രം നിരോധിച്ചെന്നും ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം ഇന്റര്‍നെറ്റ് സേവനദാതക്കള്‍ക്ക് നല്‍കിയെന്നും വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. 2021-ല്‍ പുറപ്പെടുവിച്ച പുതിയ ഐ ടി നിയമങ്ങളുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളെത്തുടര്‍ന്നാണ് രാജ്യത്തെ 63 അശ്ലീല വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് കമ്പനികളോട് ആവശ്യപ്പെട്ടതെന്നാണ് വിവരം. ഏറ്റവും പുതിയ ഉത്തരവ് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ വെബ്സൈറ്റിലടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നേരത്തെ രാജ്യത്ത് ബ്ലോക്ക് ചെയ്ത അശ്ശീല വെബ്സൈറ്റുകള്‍ക്ക് പുറമേയാണ് 63 വെബ്സൈറ്റുകള്‍ക്ക് കൂടി നിരോധനം വരുന്നത്. ഈ വെബ്‌സൈറ്റുകള്‍ മൊബൈല്‍ ഫോണുകളിലോ, ലാപ്ടോപ്പുകളിലോ ഡെസ്‌ക്ടോപ്പുകളിലോ മുതലായവയിലും ഇനി മുതല്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പൂര്‍ണ്ണമായോ ഭാഗികമായോ നഗ്‌നത കാണിക്കുന്നതോ അല്ലെങ്കില്‍ ഏതെങ്കിലും ലൈംഗിക പ്രവര്‍ത്തനം ഉള്ളടക്കമായിട്ടുള്ളതുമായ വെബ് സൈറ്റുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച കൂടുതല്‍ വ്യക്തത കേന്ദ്ര സര്‍ക്കാര്‍ വൈകാതെ നടത്തും. ഏതൊക്കെ വെബ്‌സൈറ്റുകളാണ് പുതുതായി നിരോധിച്ചതെന്നതിന്റെയടക്കം വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

നേരത്തെയും കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ അശ്ലീല സൈറ്റുകള്‍ നിരോധിച്ചിട്ടുണ്ട്. പൂര്‍ണ്ണമായോ ഭാഗികമായോ നഗ്‌നത കാണിക്കുന്നതോ അല്ലെങ്കില്‍ ഏതെങ്കിലും ലൈംഗിക പ്രവര്‍ത്തനം ഉള്ളടക്കമായിട്ടുള്ളതുമായ വെബ് സൈറ്റുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്താറുള്ളത്. ചില സംസ്ഥാനങ്ങളും ഇത്തരത്തില്‍ അശ്ലീല സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

Latest News