ഉക്രെയ്ന്‍ സമാധാനത്തിനായി സ്വിറ്റ്സര്‍ലന്‍ഡ് ആതിഥേയത്വം വഹിച്ച ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെക്കാതെ ഇന്ത്യ. സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരത്തിനായി റഷ്യയും ഉക്രെയ്നും തമ്മില്‍ ‘ആത്മാര്‍ത്ഥവും പ്രായോഗികവുമായ ഇടപെടലിന്’ ഇന്ത്യ ആഹ്വാനം ചെയ്തു.
സ്വിസ് റിസോര്‍ട്ടിലെ ബര്‍ഗന്‍സ്റ്റോക്കില്‍ നടന്ന ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി പവന്‍ കപൂറാണ് പങ്കെടുത്തത്. നൂറിലധികം രാജ്യങ്ങളില്‍ നിന്നും നിരവധി രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ചൈന തീരുമാനിച്ചപ്പോള്‍ റഷ്യയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചില്ല. ഉച്ചകോടിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഒരു രേഖയുമായും തങ്ങളെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും ഇരു കക്ഷികള്‍ക്കും സ്വീകാര്യമായ ഓപ്ഷനുകള്‍ മാത്രമേ സ്ഥിരമായ സമാധാനത്തിലേക്ക് നയിക്കൂവെന്നും ഇന്ത്യ പറഞ്ഞു.