അടുത്ത 10 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് സാമ്പത്തിക വിദഗ്ധന്‍ മാര്‍ട്ടിന്‍ വുള്‍ഫ്. ‘എഴുപതുകള്‍ മുതല്‍ എത്രയോ കാലമായി ഞാന്‍ ഇന്ത്യയെ പിന്തുടരുന്നു. ഞാന്‍ ഇക്കാര്യം അടിവരയിട്ടു പറയുന്നു. 10-20 വര്‍ഷത്തിനുള്ളില്‍ വലിയ സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്നതും വളരെ വലുതുമായ രാജ്യമായിരിക്കും ഇന്ത്യ,” ഫിനാന്‍ഷ്യല്‍ ടൈംസിലെ ചീഫ് ഇക്കണോമിക്സ് കമന്റേറ്ററായ മാര്‍ട്ടിന്‍ വുള്‍ഫ് പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിസിനസ്സിലും മറ്റ് മേഖലകളിലും ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് ചിന്തിക്കാത്ത ആളുകള്‍ക്ക് ഇത് മനസിലാകില്ലെന്നും മാര്‍ട്ടിന്‍ വുള്‍ഫ് പറഞ്ഞു. ലോകബാങ്ക് ഇന്ത്യയുടെ 2022-23 ലെ ജിഡിപി വളര്‍ച്ചാ പ്രവചനം നേരത്തെ കണക്കാക്കിയ 6.5 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി പരിഷ്‌കരിച്ചതായി ലോകബാങ്കിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ ധ്രുവ് ശര്‍മ്മയും പറഞ്ഞു.