രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ കുതിച്ചുയരുന്നു. പ്രതിദിന കേസുകള്‍ വീണ്ടും 10,000 കടന്നു. 24 മണിക്കൂറില്‍ 10,158 കേസുകളാണ് സ്ഥിരീകരിച്ചത്. മുപ്പത് ശതമാനം വര്‍ധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായത്.
ഡല്‍ഹിയിലും മഹാരാഷ്ട്രയിലും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഏഴു മാസത്തിനുശേഷമാണ് മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000 കടക്കുന്നത്. ഇന്നലെ 1115 പേര്‍ക്ക് മഹാരാഷ്ട്രയില്‍ രോഗബാധയുണ്ടായതായാണ് റിപ്പോര്‍ട്ട്. ഒമ്പത് പേര് മരിച്ചു.
Covid-19 | India reports 10,158 new cases in last 24 hours; the active caseload stands at 44,998
(Representative Image) pic.twitter.com/yS0pdGdjbf
— ANI (@ANI) April 13, 2023