Tuesday, March 10, 2026

പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര ഇന്ധന കയറ്റുമതിക്ക് സുരക്ഷാ ഉറപ്പ് തേടി ഇന്ത്യ

അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം രൂക്ഷമായതോടെ, ഇന്ത്യയിലേക്കുള്ള ഇന്ധനനീക്കം സുരക്ഷിതമാക്കാൻ അടിയന്തര നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ. ഇന്ത്യയിലേക്കുള്ള എണ്ണ, ഗ്യാസ് വിതരണം തടസ്സമില്ലാതെ തുടരാൻ കേന്ദ്രസർക്കാർ നയതന്ത്രനീക്കങ്ങൾ ശക്തമാക്കുകയാണ്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽനീക്കത്തിന് ഇറാന്റെയും അമേരിക്കയുടെയും ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പാണ് ഇന്ത്യ പ്രധാനമായും തേടുന്നത്. അടിയന്തരമായി എത്തിക്കേണ്ട എൽപിജി, ക്രൂഡ് ഓയിൽ കപ്പലുകൾക്ക് ഇന്ത്യൻ നാവികസേന നേരിട്ട് അകമ്പടി സേവിക്കാനുള്ള സാധ്യതയും സർക്കാർ പരിഗണിക്കുന്നുണ്ട്. യുദ്ധമേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ പ്രയാസമായതിനാൽ, അമേരിക്കയുടെ ‘ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനുമായി’ (DFC) ചേർന്ന് ഇതിന് പരിഹാരം കാണാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

ആഗോള ഊർജവിതരണത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് യുദ്ധത്തെത്തുടർന്ന് നിശ്ചലമായതോടെ ലോകം കടുത്ത ഊർജപ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News