Monday, November 25, 2024

ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിലേക്കുള്ള ബഹിരാകാശയാത്രികരുടെ പേരുകള്‍ പുറത്ത്

ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിലേക്കുള്ള ബഹിരാകാശയാത്രികരുടെ പേരുകള്‍ പുറത്ത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ റാങ്കിലുള്ള ഓഫിസറായ പ്രശാന്ത് നായരാണ് നാലംഗസംഘത്തിലെ മലയാളി. അങ്ങാട് പ്രതാപ്, അജിത് കൃഷ്ണന്‍, ചൗഹാന്‍ എന്നിവരാണ് മറ്റു മൂന്നുപേര്‍.

ഇവരുടെ പേരുകള്‍ പ്രധാനമന്ത്രി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. നാല് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ മൂന്നു ദിവസത്തേക്ക് ഭ്രമണപഥത്തില്‍ എത്തിച്ച് ഭൂമിയില്‍ തിരിച്ചെത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യം അടുത്ത വര്‍ഷം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.

മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാന്‍ കഴിയുമെന്നു തെളിയിക്കുകയാണു ഗഗന്‍യാന്‍ ദൗത്യത്തിന്റെ ലക്ഷ്യം.

പാലക്കാട് നെന്മാറ സ്വദേശിയാണ് ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത്. നിലവില്‍ സുഖോയ്-30 എംകെഐ എന്ന ഇന്ത്യയുടെ മുന്‍നിര ഫൈറ്റര്‍ വിമാനത്തിന്റെ പൈലറ്റ് കൂടിയാണ് അദ്ദേഹം. 2020ലാണു ബഹിരാകാശ യാത്രക്ക് വേണ്ടിയുള്ളവരെ തെരഞ്ഞെടുത്തത്. പിന്നീട് റഷ്യയിലെ ഗഗാറിന്‍ കോസ്‌മോനട്ട് സെന്ററില്‍ അടിസ്ഥാന പരിശീലനത്തിന് അയച്ചിരുന്നു.

 

Latest News