യു.എ.ഇയില്‍ യുപിഐ, റുപ്പേ കാര്‍ഡ് സേവനങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു തീരുമാനം. ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ യുപിഐയും യുഎഇയും എഎഎന്‍ഐയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സുപ്രധാന കരാറില്‍ ഇരുനേതാക്കളും ഒപ്പിട്ടു. യുഎഇ യില്‍ റുപ്പേ കാര്‍ഡ് സര്‍വീസുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ഇരുവരും നിര്‍വഹിച്ചു.
ഉഭയകക്ഷി നിക്ഷേപ ഉടമ്പടി, ഇലക്ട്രിക്കല്‍ ഇന്റര്‍കണക്ഷന്‍, വ്യാപാര മേഖലയിലെ സഹകരണം, ഇന്ത്യ-മിഡിലീസ്റ്റ് സാമ്പത്തിക ഇടനാഴിയില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കരാര്‍, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളിലെ സഹകരണത്തിനുള്ള ധാരണാപത്രം എന്നിവയുടെ കൈമാറ്റത്തിന് ഇരു നേതാക്കളും സാക്ഷ്യം വഹിച്ചു. അബുദബിയില്‍ ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഷെയ്ഖ് മുഹമ്മദിന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ക്ഷേത്രം യാഥാര്‍ത്ഥ്യമാവില്ലെന്നും മോദി പറഞ്ഞു. വൈബ്രന്റ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎഇ പ്രസിഡന്റ് ഗുജറാത്തിലെത്തിയതിനും മോദി സന്തോഷം പങ്കുവെച്ചു. ഇന്ത്യയിലേക്ക് വീണ്ടും യുഎഇ പ്രസിഡന്റിനെ സ്വാഗതം ചെയ്തുകൊണ്ടാണ് കൂടികാഴ്ച അവസാനിപ്പിച്ചത്.