Monday, November 25, 2024

കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ നിര്‍ത്തിവെച്ചു

നയതന്ത്ര തർക്കം തുടരുന്ന പശ്ചാത്തലത്തിൽ കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ നിര്‍ത്തിവെച്ചു. ഖാലിസ്ഥാൻ ഭീകരവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് നടപടി. വിസ കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന ഇന്ത്യയിലെ ഓൺലൈൻ വിസ അപേക്ഷാ പോർട്ടലായ ബി.എൽ.എസിലൂടെയാണ് സേവനങ്ങൾ നിർത്തുന്ന വിവരം ഇന്ത്യ അറിയിച്ചത്.

“ഇന്ത്യൻ മിഷനിൽ നിന്നുള്ള പ്രധാന അറിയിപ്പ്: നിലവിലെ പ്രത്യേക സാഹചര്യത്തിൽ, 21 സെപ്റ്റംബർ 2023 മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യൻ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.” – ബിഎൽഎസ്‌ ഇന്റർനാഷണലിന്റെ അറിയിപ്പിൽ വ്യക്തമാക്കി. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയെ സംശയ നിഴലിലാക്കി കാനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ പ്രസ്താനയിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണത്. സംഭവത്തില്‍ കാനഡക്കെതിരായി ഇന്ത്യ സ്വീകിരിക്കുന്ന ഏറ്റവും കടുത്ത നടപടിയാണ് വിസ സേവനങ്ങൾ നിർത്തിവെച്ചത്.

 

Latest News