Tuesday, November 26, 2024

ആഗോള ‘സ്മാർട്ട് ഫോൺ ഹബ്ബ്’ ആകാന്‍ ഇന്ത്യ: കയറ്റുമതിയില്‍ 99% വർധന

ആഗോള സ്മാർട്ട്ഫോൺ കയറ്റുമതി ഹബ്ബാകാനുള്ള ഇന്ത്യയുടെ നീക്കത്തിന് റെക്കോർഡ് മുന്നേറ്റം. സ്മാർട്ട് ഫോൺ കയറ്റുമതിയില്‍ മുൻവർഷത്തേക്കാൾ 99% വർധനയുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമാണ് സ്മാർട്ട് ഫോൺ വിപണിയിലെ വളര്‍ച്ചയുടെ പിന്നിലെ കാരണമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

അമേരിക്കയാണ് ഇന്ത്യൻ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ വിപണി. തൊട്ടുപിന്നിലായി യു.എ.ഇയും ഇടംനേടിയിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂലൈവരെയുള്ള കണക്കുകളനുസരിച്ച്, അമേരിക്കയിലേക്ക് 167 കോടി ഡോളറിന്റെ സ്മാർട്ട് ഫോണുകളാണ് ഇന്ത്യ കയറ്റി അയച്ചത്. 83.63 കോടി ഡോളറിന്റെ സ്മാർട്ട് ഫോണുകള്‍ ഇന്ത്യയിൽനിന്നും യു.എ.ഇയിലേക്കും കയറ്റി അയച്ചു. മുൻവർഷത്തേക്കാൾ 25.7 ശതമാനത്തിന്റെ വർധനവാണിത്. ആപ്പിൾ ഉൾപ്പെടെയുള്ള ആഗോളഭീമന്മാരുടെ ഇന്ത്യൻവിപണിയിലേക്കുള്ള കടന്നുവരവ് കയറ്റുമതി വളർച്ചയ്ക്ക് ആക്കംകൂട്ടിയിട്ടുണ്ട്

Latest News