ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴില്‍ ചെയ്യുന്ന അഞ്ച് സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി 2030ഓടെ ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്. മാനേജ്മെന്റ് കണ്‍സള്‍ട്ടൻസി സ്ഥാപനമായ മക്കിൻസി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുവന്നത്. ഇന്ത്യക്ക് പുറമെ ചൈന, ഇന്തോനേഷ്യ എന്നി ജി20 രാജ്യങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു.
കടം-മൊത്ത ആഭ്യന്തര ഉല്‍പ്പാദന അനുപാതം ഇപ്പോള്‍ ജി20 രാജ്യങ്ങളില്‍ 300% ല്‍ കൂടുതലാണ്. ചൈനയും ഇന്ത്യയും ജി20 യുടെ പ്രധാന വളര്‍ച്ച എൻജിനുകളായി തുടരുന്നു. യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും കൊറിയയും ആയുര്‍ദൈര്‍ഘ്യം മുതല്‍ ബാങ്ക് അക്കൗണ്ടുകളുള്ള ജനസംഖ്യയുടെ പങ്ക് വരെയുള്ള സൂചകങ്ങളുടെ ഒരു ശ്രേണിയില്‍ നല്ല മുന്നേറ്റം നടത്തിയിട്ടുണ്ട്. ലോകബാങ്ക് തീവ്ര ദാരിദ്ര്യരേഖ കണക്കാക്കുന്നത് ഒരാള്‍ക്ക് പ്രതിദിനം 2.15 ഡോളറാണ്. വികസിത സമ്പദ്‌വ്യവസ്ഥകള്‍ക്ക്, അവരുടെ ഉയര്‍ന്ന ജീവിതച്ചെലവ് ക്രമീകരിക്കുന്നതിന്, സാമ്പത്തിക ശാക്തീകരണത്തിന്റെ ലൈൻ പ്രതിദിനം ഒരാള്‍ക്ക് 47 ഡോളര്‍ ആണ്.
2.6 ബില്യണ്‍ ആളുകള്‍ സാമ്പത്തിക ശാക്തീകരണത്തിന്റെ രേഖയ്ക്ക് കീഴിലാണ് ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന 100 ദശലക്ഷം ആളുകളും വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിലെ സാമ്പത്തിക ശാക്തീകരണത്തിന്റെ രേഖയ്ക്ക് കീഴില്‍ ജീവിക്കുന്ന 2.2 ബില്യണ്‍ ആളുകളും വികസിത സമ്പദ്‌വ്യവസ്ഥയിലെ 300 ദശലക്ഷം ആളുകളും ഇതില്‍ ഉള്‍പ്പെടുന്നു. കിഴക്കൻ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഒരു സമ്പദ്‍വ്യവസ്ഥയും ഉയര്‍ന്നുവന്നേക്കുമെന്നും മക്കിൻസി പറഞ്ഞു. രണ്ടാംലോകയുദ്ധത്തിന് ശേഷം കടം ഏറ്റവും ഉയര്‍ന്ന നിലയിലാണ്.