Monday, November 25, 2024

ഇന്ത്യ-യു. എസ് പ്രതിരോധ പങ്കാളിത്തം വളർത്തും: പെന്റഗൺ

ഇന്ത്യയുമായി ശക്തമായ പ്രതിരോധ പങ്കാളിത്തം വളർത്തുന്നത് അമേരിക്ക തുടരുമെന്ന് പെന്റഗൺ. ഖാലിസ്ഥാന്‍ ഭീകരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര തർക്കം യു. എസ്. ബന്ധത്തെയും ബാധിക്കുമെന്ന അംബാസഡർ എറിക് ഗാർസെറ്റിയുടെ പരാമർശത്തിനു പിന്നാലെയാണ് പെന്‍റഗണിന്‍റെ വിശദീകരണം. പെന്‍റഗണ്‍ പ്രസ് സെക്രട്ടറി പാറ്റ് റൈഡറാണ് നിലപാട് വ്യക്തമാക്കിയത്.

“പ്രതിരോധ തലത്തിൽ ഇന്ത്യയുമായുള്ള ബന്ധത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇന്ത്യയുമായുള്ള ശക്തമായ പ്രതിരോധ പങ്കാളിത്തം വളർത്തിയെടുക്കുന്നത് തുടരും”- പാറ്റ് റൈഡർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര തർക്കത്തിനിടയിൽ ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം അനിശ്ചിതകാലത്തേക്ക് വഷളായേക്കാം എന്ന് എറിക് ഗാർസെറ്റി ഉദ്യോഗസ്ഥരോട് അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമർശത്തിന്റെ റിപ്പോർട്ടുകളാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ യു.എസ്. എംബസി നിരസിച്ചത്.

അതേസമയം, യു.എസിലെയും ഇന്ത്യയിലെയും ജനങ്ങളും സർക്കാരുകളും തമ്മിലുള്ള പങ്കാളിത്തം വളർത്താൻ എല്ലാ ദിവസവും കഠിനമായി പരിശ്രമിക്കുന്നയാളാണ് ഗാർസെറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News