Friday, January 31, 2025

ശ്രീലങ്കയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ‘അയല്‍പക്കത്തിന് ആദ്യം’ എന്ന നയത്തിന് ഇന്ത്യ അടിവരയിടുന്നു

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്, രക്തരൂക്ഷിതമായ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളിലൂടെയാണ് ദ്വീപ് രാഷ്ട്രമായ ശ്രീലങ്ക കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അയല്‍രാജ്യത്തിന്റെ ‘ജനാധിപത്യം, സ്ഥിരത, സാമ്പത്തിക വീണ്ടെടുക്കല്‍’ എന്നിവയെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്ന് ഇന്ത്യ പ്രഖ്യാപിച്ചു.

നമ്മുടെ അയല്‍പക്കത്തെ പ്രഥമ നയത്തിന് അനുസൃതമായി, ശ്രീലങ്കയിലെ ജനങ്ങളെ അവരുടെ നിലവിലെ ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ സഹായിക്കുന്നതിന് ഈ വര്‍ഷം മാത്രം 3.5 ബില്യണ്‍ യുഎസ് ഡോളറിന്റെ സഹായം ഇന്ത്യ നല്‍കിയിട്ടുണ്ട്. കൂടാതെ, ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യം ലഘൂകരിക്കുന്നതിന് ഇന്ത്യയിലെ ജനങ്ങള്‍ സഹായം നല്‍കിയിട്ടുണ്ട്. ജനാധിപത്യ പ്രക്രിയകളിലൂടെ തങ്ങളുടെ താത്പര്യങ്ങള്‍പ്രകടിപ്പിക്കുന്ന ശ്രീലങ്കയിലെ ജനങ്ങളോടൊപ്പം ഇന്ത്യ എപ്പോഴും ഉണ്ടാകും. വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയില്‍ പറഞ്ഞു.

പ്രതിസന്ധിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം മാര്‍ച്ച് രണ്ടാം വാരത്തിലാണ് ആരംഭിച്ചത്. 22 ദശലക്ഷം നിവാസികളുള്ള ദക്ഷിണേഷ്യന്‍ രാജ്യം ഈ വര്‍ഷം രണ്ടാം തവണയും അടിയന്തരാവസ്ഥയ്ക്ക് കീഴിലാണ്.

Latest News