Friday, April 11, 2025

ഇന്ത്യ – ന്യൂസിലാൻഡ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം: മത്സരം റാഞ്ചിയിൽ

ഇന്ത്യ – ന്യൂസിലാൻഡ് ടി20 പരമ്പര ഇന്ന് ആരംഭിക്കും. ഏകദിന പരമ്പരയിൽ ന്യൂസിലാന്റിനെ തകർത്ത് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടി20 -ക്ക് ഇറങ്ങുന്നത്. ഇന്ന് വൈകിട്ട് എഴിന് റാഞ്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യൻ ടീമിൽ ഏകദിന പരമ്പരയിൽ നിന്നും വിട്ടുനിന്ന കെ.എല്‍. രാഹുലും അക്‌സര്‍ പട്ടേലും ടി20 -യിൽ ഇറങ്ങും. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന പൃഥ്വി ഷാ, റിസര്‍വ് വിക്കറ്റ് കീപ്പറായ യുവതാരം ജിതേഷ് ശര്‍മ്മ എന്നിവർ ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ടീമിനൊപ്പമുണ്ട്. എന്നാൽ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നീ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചു.

അതേസമയം ഏകദിന പരമ്പരയിൽ തോൽവി അറിഞ്ഞ കീവിസ്, ടി20 -യിൽ മറുപടി നൽകാനാണ് ഇന്ന് ഇറങ്ങുന്നത്. ടോം ലാതത്തിനു പകരം മിച്ചല്‍ സാന്റ്‌നറാണ് ടി20 -യില്‍ കീവിസിനെ നയിക്കുക.

Latest News