ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ നിര്‍ണ്ണായകമായ മൂന്നാം മത്സരം നാളെ നടക്കും. രണ്ടാം മത്സരത്തിലെ തോല്‍വിക്ക് ശേഷം നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. നാളത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
മുന്‍ നിര ബാറ്റ്സ്മാന്മാര്‍ റണ്‍ വേട്ടയില്‍ പരാജയപ്പെട്ടതും ഡെത്ത് ബൗളിംഗിലെ പിഴവുകളുമാണ് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ പരാജയ കാരണം. ടോസ് നേടി ലങ്കയെ ബാറ്റിംഗിന് അയച്ച ഇന്ത്യ മികച്ച തുടക്കമായിരുന്നു നടത്തിയത്.17-ാം ഓവര്‍ വരെ ലങ്കന്‍ ബാറ്റിംഗ് നിരയെ ഇന്ത്യ വെള്ളം കുടിപ്പിച്ചു. അവസാന ഒാവറുകളില്‍ റണ്‍സ് വാരിക്കൂട്ടിയാണ് ലങ്കന്‍പട മറുപടി നല്‍കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ആദ്യ ഓവര്‍ മുതൽ അടിച്ചു കളിക്കാന്‍ ശ്രമിച്ചെങ്കിലും ലങ്കന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ കൊയ്തു. ഇതോടെ ചെയ്സിംഗും ടീമിന് നഷ്ടമായി.
കൂടാതെ സീനിയര്‍ താരങ്ങളുടെ അഭാവവും ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി. എന്നാല്‍ മൂന്നാം മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ. തുടര്‍ച്ചയായ ഒാപ്പണിംഗില്‍ നിരാശപ്പെടുത്തുന്ന ശുഭ്മാന്‍ ഗില്ലിന്‍ പകരം റുതുരാജ് ഗെയ്ക്വാദിന് നാളത്തെ മത്സരത്തില്‍ അവസരം നല്‍കിയേക്കും.