ലോകത്തെ ഏറ്റവും വലിയ പ്രതിരോധ നിർമ്മാണ കേന്ദ്രമായി 25 വർഷത്തിനുള്ളിൽ ഇന്ത്യ ഉയർന്നുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഗാന്ധിനഗറിൽ നടക്കുന്ന ഡിഫൻസ് എക്‌സ്‌പോ 2022 നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അഭിമാനത്തിലേക്കുള്ള പാതയെന്ന എക്‌സ്‌പോ തീം വെറുംവാക്കല്ല. പുതിയ ഇന്ത്യയുടെ പുതിയ ലക്ഷ്യമാണ്. ഇത് രാജ്യത്തെ സംരക്ഷിക്കാനും ലോകത്തിന്റെ പ്രതിരോധ ഉൽപ്പാദന കേന്ദ്രമായി രാജ്യത്തെ മാറ്റാനുമുള്ള നമ്മുടെ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്നു”- മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സ്‌പോ പ്രതിനിധികളെ സ്വാഗതംചെയ്തു. ഇത് പുതിയ ഇന്ത്യയുടെ ചിത്രമാണ്. ഇന്ത്യൻ കമ്പനികൾ മാത്രം പങ്കെടുക്കുന്ന എക്‌സ്‌പോയെന്ന പ്രത്യേകതയാണ് ഈ ഡിഫൻസ് എക്‌സ്‌പോയ്ക്കുള്ളത്. തന്നെയുമല്ല മെയ്ഡ് ഇൻ ഇന്ത്യ ഉപകരണങ്ങൾ മാത്രമാണ് പ്രദർശനത്തിനെത്തിയിട്ടുള്ളതും.