ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവേട്ട തുടര്‍ന്ന് ഇന്ത്യ. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് നാലാം സ്വര്‍ണം ഇന്ത്യ നേടിയത്. മനു ഭാക്കര്‍, എസ്. ഇഷ സിംഗ്, റിഥം സാങ്വാന്‍ എന്നിവരടങ്ങിയ ടീമാണ് സുവര്‍ണ്ണനേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
യോഗ്യതാറൗണ്ടില്‍ 590 പോയിന്റോടെ മനുവാണ് ഒന്നാമതെത്തിയത്. ഇഷ അഞ്ചാം സ്ഥാനത്തുമെത്തി (586 പോയിന്റ്). 583 പോയിന്റ് നേടി റിഥം ഏഴാമതായി ഫിനിഷ് ചെയ്തു. ഒരു രാജ്യത്തില്‍നിന്ന് രണ്ട് ഷൂട്ടര്‍മാര്‍ക്കു മാത്രമാണ് ഫൈനലിലേക്കുള്ള പ്രവേശനം. അതിനാല്‍ റിഥമിന് അവസരം നഷ്ടമായി. 1756 സ്‌കോറോടെ ചൈന വെള്ളിയും 1742 സ്‌കോറോടെ റിപ്പബ്ലിക് ഓഫ് കൊറിയ വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം വ്യക്തിഗത ഫൈനല്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ ആകെ 16 മെഡലുകള്‍ ഇന്ത്യ ഇതുവരെ സ്വന്തമാക്കി.