ഖലിസ്ഥാന്‍ അനുകൂലിയായ അമൃത് പാലിനെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ ആക്രമണം. ഖലിസ്ഥാന്‍ അനുകൂലികളാണ് ആക്രമണം നടത്തിയത്. ഹൈക്കമ്മീഷന് മുന്നിലെ ദേശീയ പതാകയെ അക്രമികള്‍ അനാദരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഡല്‍ഹിയിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി, നടന്നത് കനത്ത സുരക്ഷാ വീഴ്ചയെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യ പ്രതിഷേധം അറിയിച്ചു.
സുരക്ഷാ വീഴ്ച അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മതിയായ സുരക്ഷ ഹൈക്കമ്മീഷനില്‍ ഒരുക്കാത്തത് അപലപനീയമെന്നും ഇന്ത്യ വ്യക്തമാക്കി. ആക്രമണത്തില്‍ അപലപിച്ചുകൊണ്ട് ബ്രിട്ടീഷ് ഹൈക്കമീഷണര്‍ ട്വീറ്റ് ചെയ്തു.
ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിനെ പഞ്ചാബ് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അമൃത് പാലിന്റെ സംഘടനയായ വാരിസ് പഞ്ചാബി ദേയ്‌ക്കെതിരെ ശക്തമായ അടിച്ചമര്‍ത്തല്‍ നടപടികളാണ് പോലീസ് സ്വീകരിച്ചത്. അമൃത് പാല്‍ സിംഗിനെ പിടികൂടാന്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാം ദിവസവും ഇയാള്‍ ഒളിവിലാണ്.
പ്രതിഷേധങ്ങളും അക്രമങ്ങളും ഒഴിവാക്കുന്നതിനായി അമൃത്പാലിന്റെ പൂര്‍വ്വിക ഗ്രാമമായ ജല്ലു ഖേദയെ പോലീസ് കോട്ടയാക്കി മാറ്റിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. പഞ്ചാബില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിരിക്കെ പഞ്ചാബുമായി അതിര്‍ത്തി പങ്കിടുന്ന ഹിമാചലിലും പോലീസ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
#WATCH | United Kingdom: Khalistani elements attempt to pull down the Indian flag but the flag was rescued by Indian security personnel at the High Commission of India, London.
(Source: MATV, London)
(Note: Abusive language at the end) pic.twitter.com/QP30v6q2G0
— ANI (@ANI) March 19, 2023