യുഎസ് വ്യോമസേനയുടെ പ്രതിരോധ അസിസ്റ്റന്‍റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജന്‍ നിയമിതനായി. പെന്‍റഗണിലെ പ്രധാന തസ്തികകളിലൊന്നായ ഈ പദത്തിലേക്കു ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയറും ഇന്ത്യന്‍ വംശജനുമായ രവി ചൗദരിയെയാണ് സെനറ്റ് നിയമിച്ചത്. വോട്ടെടുപ്പില്‍ 65 പേരുടെ വന്‍ഭൂരിപക്ഷത്തിലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
യുഎസ് ഗതാഗത വകുപ്പിലെ സീനിയര്‍ എക്സിക്യുട്ടീവ് ആയിരുന്ന ചൗദരി 22 വര്‍ഷം വ്യോമസേനയില്‍ സേവനമനുഷ്ടിച്ചിരുന്നു. ഇതു കൂടാതെ ഫെഡറല്‍ ഏവിയേഷനിലും അഡ്മിനിസ്ട്രേഷനിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളിലും രവി ചൗദരി പങ്കെടുത്തിരുന്നു.
ചൗദരിയുടെ കരിയറിന്റെ തുടക്കത്തിൽ, ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റത്തിനായുള്ള (ജിപിഎസ്) ബഹിരാകാശ വിക്ഷേപണ പ്രവർത്തനങ്ങള്‍ അദ്ദേഹം പിന്തുണച്ചിരുന്നു. കൂടാതെ ആദ്യത്തെ ജിപിഎസ് നക്ഷത്രസമൂഹത്തിന്റെ പൂർണ്ണമായ പ്രവർത്തന ശേഷി ഉറപ്പാക്കുന്നതിന് മൂന്നാം ഘട്ട, ഫ്ലൈറ്റ് സുരക്ഷാ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.