യുഎസില്‍ അസിസ്റ്റന്റ് പോലീസ് മേധാവിയായി ഇന്ത്യന്‍ വംശജ ലഫ്റ്റനന്റ് മൻമീത് കൊളോണ്‍ ചുമതലയേറ്റു. 37 വയസ്സുള്ള ഇവര്‍, ഡിപ്പാർട്മെന്റിലെ സെക്കൻഡ് ഇൻ കമാൻഡ് ആകുന്ന ആദ്യ ഏഷ്യൻ വംശജയുമാണ്. യുഎസിലെ കനക്ടിക്കട്ട് നഗരത്തിന്റെ പോലീസ് മേധാവിയായി വെള്ളിയാഴ്ചയാണ് മൻമീത് കൊളോണ്‍ ചുമതലയേറ്റത്.
സിഖ് വനിതയായ കൊളോണ്‍ ന്യൂ ഹെവൻ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ (NHPD) മൂന്നാമത്തെ അസിസ്റ്റന്റ് പോലീസ് മേധാവിയാണ്. 2008 ഡിസംബറിലാണ് കൊളോണ്‍ പോലീസ് അക്കാദമിയില്‍ നിന്നും ബിരുദം നേടിയത്. ക്രമിനല്‍ ജസ്റ്റീസില്‍ ഇവര്‍ ന്യൂഹാവന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഉന്നതബിരുദം നേടിയിട്ടുണ്ട്. നേരത്തെ ആഭ്യന്തര കാര്യ വിഭാഗത്തിന്റെ തലവനായും കൊളോണ്‍ പ്രവർത്തിച്ചിരുന്നു.